സീത കാതി മികച്ച അനുഭവം; പ്രതീക്ഷകളുമായി നടി പാർവതി നായർ

ചിത്രത്തിന് കടപ്പാട്- പാർവതി നായർ ഒഫിഷ്യൽ ഫെയ്സ്ബുക്ക് പേജ്

മലയാളം, തമിഴ് സിനിമകളില്‍ ശ്രദ്ധ പിടിച്ചുപറ്റിയ പാര്‍വതി നായരാണ് ഇന്ന് പുലര്‍വേളയില്‍ അതിഥി. വിജയ് സേതുപതി നായകനാകുന്ന സീത കാതി ആണ് പുതിയ ചിത്രം. ചിത്രം നാളെ തിയറ്ററുകളിലെത്തും. സീത കാതിയില്‍ നടിയായ പാര്‍വതി നായരായിത്തന്നെയാണ് പാര്‍വതി വേഷമിടുന്നത്. ചെറിയ വേഷമാണെങ്കിലും വിജയ് സേതുപതി ചിത്രത്തിന്റെ ഭാഗമായത് കരിയറിലെ മികച്ച അനുഭവമാണെന്ന് പാര്‍വതി പറഞ്ഞു.