രാത്രിയാത്ര കഴിവതും ഒഴിവാക്കുക; അപകടങ്ങൾ തുടർക്കഥ

പുലരും മുമ്പ് വീട്ടിലെത്താനുള്ള രാത്രിയാത്രയാണ് വയലിനിസ്റ്റ് ബാലഭാസ്കരനേയും കുടുബത്തേയും അപകടത്തിലേക്ക് തള്ളിവിട്ടത്. ഇത്തരത്തില്‍ പതിനാലായിരത്തോളം അപകടങ്ങള്‍ രാത്രിയാത്രകളില്‍ ഓരോ വര്‍ഷവും കേരളത്തില്‍ നടക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. എ. കെ. സ്റ്റെഫിന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.

പതിനാലായിരത്തോളം റോഡ് അപകടങ്ങളാണ് ഓരോ വര്‍ഷവും നമ്മുടെ സംസ്ഥാനത്ത് രാത്രികാലങ്ങളില്‍ മാത്രം നടക്കുന്നു. ഇതാണ് കണക്കുകള്‍ പറയുന്നത്. അതില്‍ ഭുരിഭാഗവും ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാന്‍ കഴിയുന്നവയാണെന്ന് കണക്കുക്കള്‍ സൂചിപ്പിക്കുന്നു.