അധ്യാപനത്തിൽ സ്നേഹം ചാലിച്ച് മാതൃക അധ്യാപകൻ ഗോവിന്ദ് ഭഗവാൻ

അധ്യാപകർ പഠിപ്പിക്കുക മാത്രമല്ല വിദ്യാർഥികളുടെ ജീവിതം അറിയുക കൂടി വേണമെന്ന് തമിഴ്നാട് തിരുവള്ളൂരിലെ മാതൃക അധ്യാപകൻ ഗോവിന്ദ് ഭഗവാൻ. രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിപ്പിക്കുന്നതിന് പകരം വീടുകളിൽ ചെന്ന്  വിദ്യാർഥികളുടെ പഠനവിവരങ്ങൾ തിരക്കാറാണ് പതിവ്. നിറചിരിയോടെ ചേർത്തു നിർത്തിയതിന്റെ സ്നേഹമാണ് വിദ്യാർഥികൾ തന്നോടന്ന് കാണിച്ചതെന്നും ഭഗവാൻ പറഞ്ഞു. തിരുവള്ളൂർ വെളിഗരം സ്കൂളിലെ അധ്യാപകനായ ഭഗവാന്റെ സ്ഥലം മാറ്റ ഉത്തരവ് വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് സർക്കാരിന് മരവിപ്പിക്കേണ്ടി വന്നിരുന്നു. അധ്യാപകദിനത്തിൽ ഗോവിന്ദ് ഭഗവാൻ രതീഷ് ചോടോനുമായി സംസാരിക്കുന്നു.