‘കിനാവള്ളി’യിൽ തിളങ്ങി സൗമ്യയും അജ്മലും

മലയാള സിനിമയിൽ ചുവടുറപ്പിക്കാനൊരുങ്ങുകയാണ് കിനാവള്ളിയിലൂടെ ഒരു കൂട്ടം പുതുമുഖങ്ങൾ. സുഗീത് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷക ഇഷ്ടം നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച അജ്മലും സൗമ്യ മേനോനുമാണ് ഇന്ന് പുലർവേളയിൽ അതിഥികൾ.