മറഡോണയിലെ ഗാനങ്ങളും ഹിറ്റ് ചാർട്ടിൽ;പാട്ടുവിശേഷങ്ങളുമായി ശ്രുതി

ടൊവിനോ നായകനായി എത്തിയ മറ‍ഡോണ തീയറ്ററുകളില്‍ നിറഞ്ഞസദസിന് മുന്നില്‍  പ്രദര്‍ശനം തുടരുകയാണ്. സസ്പെന്‍സും നാടകീയതയും ആക്ഷനും നിറഞ്ഞ ചിത്രത്തില്‍ ഒരു പിടി നല്ല ഗാനങ്ങളുമുണ്ട്. സുഷിന്‍ ശ്യാമാണ് സംഗീതം ഒരുക്കിയത്.   നവാഗതനായ വിഷ്ണു നാരായണനാണ് മറഡോണയുടെ സംവിധായകന്‍. ചിത്രത്തിലെ കാതലേ എന്ന ഗാനം ആലപിച്ച ശ്രുതി ശശിധരൻ ആണ് പുലര്‍വേളയിൽ എത്തിയിരിക്കുന്നത്.