വേദികളിൽ നിറഞ്ഞാടി അശ്വതി നായർ

വേദികളില്‍ നിറഞ്ഞാടി മുന്നേറുകയാണ് നര്‍ത്തകി അശ്വതി നായര്‍. ഒപ്പം ജീവിതത്തിലും വേദിയിലും കൂട്ടായി ഭര്‍ത്താവ് ശ്രീകാന്തുമുണ്ട്. ലോകംചുറ്റി നടനവിസ്മയങ്ങള്‍ തീര്‍ക്കുന്ന ദമ്പതികള്‍, കലോപാസകര്‍ക്ക് നൃത്തചുവടുകള്‍ പകര്‍ന്നുകൊടുക്കാനും സമയംകണ്ടെത്തുന്നു. പക്ഷെ അത് കലോല്‍സവങ്ങളെ ലക്ഷ്യംവെച്ചാവരുതെന്ന് നിര്‍ബന്ധം. സംസ്ഥാന സര്‍ക്കാരിന്റെ കലാപാഠം പദ്ധതിയുടെ ഭാഗമായതും ഈ ആശയം പകര്‍ന്നു നല്‍കാനാണ്.  ജില്ലതോറും നടത്തുന്ന ഏകദിനശില്‍പശാലയില്‍ ഭരതനാട്യമാണ് അശ്വതി പഠിപ്പിക്കുന്നത്. അശ്വതിയുമായി ധന്യ കിരണ്‍ നടത്തിയ സംഭാഷത്തിലേക്ക്.