ജോബിന്റെ പുതിയ ഗാനം പറുദീസ തരംഗമാകുന്നു

യുവഗായകരില്‍ ശ്രദ്ധേയനും സംഗീതസംവിധായകനുമായ ജോബ് കുര്യന്‍റെ ഹോപ് സീരിസിലെ പുതിയ ഗാനം പുറത്തിറങ്ങി. പറുദീസ എന്ന ഗാനം ഇതിനകം സമൂഹ മാധ്യങ്ങളില്‍ ഹിറ്റാണ്. ഹോപ് എന്ന ആല്‍ബത്തിലെ രണ്ടാനത്തെ ഗാനമാണ് പറുദീസ. ആദ്യ ഗാനം എന്താവോ ലക്ഷക്കണക്കിന് പേരാണ് യൂട്യൂബില്‍ കണ്ടത്. ആദ്യഗാനം ഇറങ്ങി ചെറിയൊരു ഇടവേളക്കുശേഷമാണ് പറുദീസയുമായി ജോബ് എത്തുന്നത്. ജോബിന്‍റെ ഗാനങ്ങള്‍ക്കെല്ലാം വരികളെഴുതിയ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍റേതാണ് പറുദീസയുടേയും വരികള്‍.