അരവിന്ദന്റെ അതിഥികളുടെ വിശേഷങ്ങളുമായി നിഖില

വിനീത് ശ്രീനിവാസനെ നായകനാക്കി എം മോഹനൻ ഒരുക്കിയ അരവിന്ദന്റെ അതിഥികൾ തിയറ്ററുകളിൽ. സിനിമയിൽ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ശ്രീനിവാസനും ഉർവശിയും ശാന്തികൃഷ്ണയും വീണ്ടും ഒന്നിക്കുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. നിഖില വിമൽ ആണ് നായിക. സലിം കുമാർ, അജു വർഗീസ്, ഷമ്മി തിലകൻ, ദേവൻ,  കെപിഎസി ലളിത തുടങ്ങിയ പ്രമുഖരും ചിത്രത്തിലുണ്ട്. പതിയാറ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ പ്രദീപ് കുമാർ പതിയാറയാണ് നിർമാണം. നടി നിഖില വിമൽ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.