പ്രേക്ഷക ശ്രദ്ധ ആകർഷിച്ച് സോങ് ഓഫ് റെസിസ്റ്റൻസ്

ക്യാംപസുകളിലെ സര്‍ഗാത്മക വിപ്ലവത്തിന്റെ ഉറവിടം എക്കാലത്തും  നാടകങ്ങളാണ്. കൗമാര കേരളത്തിന്റെ ചിന്തകളും പ്രതിരോധങ്ങളും മുളപൊട്ടുന്ന ക്യാംപസ് നാടകങ്ങളെ കുറിച്ചാണ് ഇനി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്‍റര്‍സോണ്‍ കലോത്സവത്തില്‍ മികച്ച ഇംഗ്ലീഷ് നാടകം അവതരിപ്പിച്ച ഗുരുവായൂരപ്പന്‍ കോളേജിലെ സുജിത് സുന്ദരനും സംഘവും പുലര്‍വേളയില്‍...  

സോങ് ഒാഫ് റെസിസ്റ്റന്‍സ്. ടിഡി രാമകൃഷ്ണന്റെ  ഫ്രാന്‍സിസ് ഇട്ടിക്കോരയെന്ന നോവലിനെ ആസ്പദമാക്കി സുജിത് സുന്ദരന്‍ സംവിധാനം ചെയ്ത നാടകമാണ് കോഴിക്കോട് യൂണിവേഴ്സിറ്റി ഇന്‍റര്‍സോണ്‍ കലോത്സവത്തില്‍ മികച്ച നാടകമായി തിരഞ്ഞെടുത്തത്. സര്‍ഗാത്മക ക്യാംപസിന്റെ മനസ്സും ചിന്തയും പ്രതിരോധവും പ്രതിഷേധവുമെല്ലാം ഇത്തരം നാടകങ്ങളിലുണ്ട്.  സിറിയയിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച് രസിക്കുന്ന അമേരിക്കന്‍ പട്ടാളത്തിനെതിരായ പ്രതിരോധമാണ് നാടകത്തിന്റെ ഇതിവൃത്തം.