അണ്‍സങ് ഹീറോസിന് മിന്നുംനേട്ടം

ആംബുലന്‍സ് ഡ്രൈവര്‍മാരുടെ യഥാര്‍ഥ ജീവിതം പകര്‍ത്തിയ അണ്‍സങ് ഹീറോസ് എന്ന വാര്‍ത്താചിത്രത്തിന് ഗോവയില്‍ സമാപിച്ച രാജ്യാന്തര ഹ്രസ്വചിത്രമേളയില്‍ മിന്നുന്ന നേട്ടം.  മികച്ച ചിത്രം, കഥ, സംഭാഷണം, ചിത്രസംയോജനം എന്നീ നാലുപുരസ്കാരങ്ങളാണ് നേടിയത്. ബാബുരാജ് അസാറിയ എന്ന യുവസംവിധായകന്‍ ഒരുക്കിയ ചിത്രം വിവിധ രാജ്യാന്തരമേളകളിലും ശ്രദ്ധനേടുകയാണ്.

അനിശ്ചിതത്വത്തിന്റെ ജീവിതം നയിക്കുന്നവര്‍. ആംബലന്‍സ് ഡ്രൈവര്‍മാര്‍. എത്രയോപേര്‍ക്ക് രക്ഷകരാകുന്ന ഇവരുടെടെ ജീവിതം അനാവരണം ചെയ്യുകയാണ് അണ്‍സങ് ഹീറോസ് എന്ന ചിത്രത്തില്‍. യഥാര്‍ഥ ജീവിതത്തിലെ രംഗങ്ങളാണ് കൂടുതലും. ഒരുവര്‍ഷത്തിലേറെ സമയമെടുത്ത് ഏറെ ശ്രമകരമായാണ് ചിത്രം പൂര്‍ത്തീകരിച്ചതെന്ന് സംവിധായകന്‍ ബാബുരാജ് അസാറിയ.

ഗോവയിലെ രാജ്യാന്തര ഹ്രസ്വചിത്രമേളയില്‍ നാലുപുരസ്കാരങ്ങള്‍ ലഭിച്ച ചിത്രത്തിന് മികച്ച ഡോക്യുമെന്ററിക്കുള്ള സത്യജിത് റായ് പുരസ്കാരം ഉള്‍പ്പടെ ഒട്ടേറെ രാജ്യാന്തര ബഹുമതികള്‍ ലഭിച്ചു. അതിനൊക്കെ ഉപരിയാണ് ആംബുലന്‍സ് ഡ്രൈവമാരുടെ ജീവിത്തെക്കുറിച്ച് സാധാരണ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനായതെന്ന് സംവിധായകന്‍. ചലച്ചിത്രമേളകളിലൂടെയും മറ്റും ചിത്രം കൂടുതല്‍ പ്രേക്ഷകരിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണ്‍സങ് ഹീറോസിന്റെ ശില്‍പികള്‍.

സംവിധായകൻ ബാബുരാജ് അസാറിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.