തീവണ്ടിയെന്ന ചിത്രത്തിന്റെ പാട്ടുവിശേഷങ്ങളുമായി കൈലാസ് മേനോന്‍

ടൊവിനോ നായകനായി എത്തുന്ന തീവണ്ടിയിലെ ഗാനങ്ങളാണ് ഇപ്പോള്‍ യു ട്യൂബില്‍ ട്രെന്‍ഡിങ്. ശനിയാഴ്ച പുറത്തിറങ്ങിയ രണ്ടാമത്തെ ഗാനം ഇതിനകം കണ്ടത് രണ്ടേമുക്കാല്‍ ലക്ഷം പേരാണ്. പുതുമുഖം കൈലാസ് മേനോനാണ് സംഗീതം. ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നതും കൈലാസ് ആണ്. തൊഴില്‍രഹിതനായ ചെറുപ്പക്കാരന്റെ കഥ പറയുന്ന ചിത്രം ഓഗസ്റ്റ് സിനിമാസ് ആണ് നിര്‍മിച്ചിരിക്കുന്നത്. നവാഗതനായ ഫെലിനിയാണ് സംവിധാനം.  

കൈലാസ് മേനോനാണ് ഇന്ന് പുലര്‍വേളയില്‍ നമ്മുടെ അതിഥി