ഒരായിരം കിനാക്കളുമായി സാക്ഷിയും ഷാരുവും

ബിജു മേനോനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ പ്രമോദ് മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരായിരം കിനാക്കളാൽ തിയറ്ററുകളിലേക്ക്. രൺജി പണിക്കർ എന്റർടെയ്ൻമെന്റാണ് ചിത്രം നിർമിച്ചത്. ബിജു മേനോനെ കൂടാതെ  കലാഭവൻ ഷാജോൺ, സാക്ഷി അഗർവാൾ , ഷാരു പി.വർഗീസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. കുഞ്ഞുണ്ണി എസ്. കുമാര്‍ ചിത്രത്തിൽ ഛായാഗ്രഹണം നിർവഹിക്കുന്നത്. രഞ്ജിത്ത് മേലേപ്പാടാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. റാംജി റാവു സ്പീക്കിങ് എന്ന ഹിറ്റ് ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ ഒരായിരം കിനാക്കളാൽ എന്ന ഗാനവും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിൽ അഭിനയിച്ച സാക്ഷി അഗർവാളും ഷാരു പി.വർഗീസുമാണ് ഇന്ന് പുലർവേളയിലെ  അതിഥികളായെത്തിയത്.