പുരസ്കാരത്തിളക്കവുമായി 'കുഞ്ഞു ദൈവം' നാളെ എത്തും

ദേശീയ പുരസ്കാരത്തിന്റെ തിളക്കവുമായി 'കുഞ്ഞു ദൈവം' നാളെ പ്രേക്ഷകർക്കു മുന്നിലെത്തും. ഈ ചിത്രത്തിലെ അഭിനയ മികവിനാണ് ബാലതാരം ആദിഷ് പ്രവീൺ മികച്ച ബാലനടനുള്ള ദേശീയ പുരസ്കാരം നേടി മലയാളത്തിന്റെ അഭിമാനമായത്. ജിയോ ബേബി ആണ് സംവിധായകൻ. 

സിദ്ധാർഥ് ശിവ, ജോജു ജോർജ് എന്നിവർ പ്രധാന വേഷത്തിലുണ്ട്. ബുസാൻ കിഡ്സ് ഫെസ്റ്റിവലിൽ ഉൾപ്പെടെ പ്രദർശിപ്പിച്ച കുഞ്ഞു ദൈവം സോനു എസ്.നായർ, നസീബ് ബി.ആർ എന്നിവരാണ് നിർമ്മിച്ചത്.

ആദിഷ്, ജിയോ ബേബി എന്നിവരാണ് പുലര്‍വേളയില്‍ അതിഥികളാകുന്നത്.