മറൈൻ ഡ്രൈവിലെ തെങ്കാശി മുത്ത്

നിഴൽ രൂപങ്ങൾ കൊണ്ട് കാഴ്ചക്കാരെ രസിപ്പിച്ച് തമിഴ്നാട്ടിലെ തെങ്കാശി സ്വദേശിയായ മുത്തു. കൊച്ചി മറൈൻ ഡ്രൈവിലാണ് നാൽപത്തിനാലുകാരനായ മുത്തുവിന്റെ കലാപ്രകടനങ്ങൾ. കീരിയും പാമ്പും തമ്മിലുള്ള നിഴൽയുദ്ധം. നിമിഷങ്ങൾക്കുള്ളിൽ  ആനയും ഒട്ടകവും, നായയും പ്രാവുമെല്ലാമായി മാറും. മറൈൻ ഡ്രൈവിൽ കാറ്റുകൊള്ളാൻ എത്തുന്നവർക്കു മുന്നിലാണ് മുത്തുവിന്റെ കൈവിരലുകളിൽ വിരിയുന്ന നിഴൽവിദ്യ. ഏഴാം വയസിൽ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട മുത്തു, ട്രെയിനുകൾ വൃത്തിയാക്കിയും, കായലുകളിൽ മൃതശരീരങ്ങൾ മുങ്ങിയെടുത്തുമാണ് ഭക്ഷണത്തിനുള്ള വക കണ്ടെത്തിയിരുന്നത്. 

കൂട്ടിനാരുമില്ലാതെ, കൂടെ നിഴൽ മാത്രമായതോടെയാണ് ഉപജീവനത്തിനായി നിഴലിനെത്തന്നെ ഉപയോഗപ്പെടുത്തിയത്. ബാല്യത്തിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ നേരമ്പോക്കിനായി നടത്തിയ പരീക്ഷണങ്ങളാണ്.കഴിഞ്ഞ മൂന്നുവര്‍ഷമായി മറൈന്‍ ഡ്രൈവാണ് മുത്തുവിന്റെ ഇടത്താവളം. കാഴ്ചക്കാർ ആവശ്യപ്പെട്ടാല്‍ ചെറിയ മിമിക്രിയ്ക്കും ബ്രേക്ക് ഡാന്‍സിനുമെല്ലാം ഉണ്ട്