ഗായക നിരയിൽ നിന്ന് മലയാള സിനിമയ്ക്ക് ഒരു സംഗീത സംവിധായകൻ കൂടി

ഗായകനിരയില്‍നിന്ന് മലയാളത്തിന് ഒരു സംഗീതസംവിധായകന്‍കൂടി. യുവഗായകന്‍ പ്രമോദ് ഭാസ്കറാണ് സംഗീതസംവിധാനരംഗത്ത് തുടക്കംകുറിച്ചത്. 

സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത വൈ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. സുനിലിന്റെ ആദ്യചിത്രം ചാപ്റ്റേഴ്സിലൂടെയായിരുന്നു പ്രമോദ് ഗായകനായി സിനിമയിലെത്തിയത്. വൈ സിനിമയിലെ പാട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടതോടെ പുതിയ സിനിമകളുടെ തിരക്കിലാണ് പ്രമോദ് ഭാസ്കര്‍.