കവിതാ സമാഹാരവുമായി രാജീവ് നായർ

Thumb Image
SHARE

ഹൃദ്യമായ ഗാനങ്ങളിലൂടെ മലയാളിയുടെ മനസിൽ ഇടംനേടിയ ഗാനരചയിതാവ് രാജീവ് നായരുടെ കവിതാ സമാഹാരം പുറത്തിറങ്ങി. തിമിര കാന്തി എന്ന കവിതാപുസ്തകം സംവിധായകൻ ലാൽജോസ് ഗാനരചയിതാവ് റഫീക്ക് അഹമ്മദിന് നൽകി പുസ്തകം പ്രകാശനം ചെയ്തു. 

കവിതയുടെ കടലാഴങ്ങളിേലക്ക് മുങ്ങിയിറങ്ങുകയാണ് രാജീവ് നായർ എന്ന ഗാനരചയിതാവ്. മലയാളത്തിന് പ്രിയപ്പെട്ട ഒരുപിടി ഗാനങ്ങൾ രചിച്ച രാജീവിന്റെ കവിതാസമാഹാരം തിമിരകാന്തി എന്ന പുസ്തകം കൊച്ചിയിൽ പ്രകാശനം ചെയ്തു. സംവിധായകൻ ലാൽജോസ് ഗാനരചയിതാവ് റഫീക്ക് അഹമ്മദിന് പുസ്തകത്തിന്റെ ആദ്യപതിപ്പ് നൽകി. 

അവ്യക്തമായ വിഷാദം പതിഞ്ഞവയാണ് സംഗീതാത്മകമായ ഈ കവിതകളിൽ ഏറെയും. മറ്റൊന്നുകൊണ്ടും ആവിഷ്കരിക്കാനാകാത്ത സാധ്യതകളെ കവിതയിലൂടെ ആവിഷ്കരിക്കുകയാണ് രാജീവെന്ന് പുസ്തകം ഏറ്റുവാങ്ങിയ റഫീക്ക് അഹമ്മദ് പറഞ്ഞു. 

കവിതയുടെ കടലിലേക്ക് ഇറങ്ങിയ രാജീവിന്റെ ജോലി കടലാഴത്തിലാണെന്ന് സംവിധായകൻ ലാൽ ജോസ് വെളിപ്പെടുത്തിയത് അമ്പരപ്പോടെയാണ്സദസ് കേട്ടത്. കവിത ചൊല്ലിക്കേൽക്കണമെന്ന ലാൽജോസ് പറഞ്ഞതിന് പിന്നാലെ കവി തന്നെ കവിത ആലപിച്ചു. ഓർഡിനറി, അനാർക്കലി, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ സിനിമകളിലെ ഹിറ്റ് ഗാനങ്ങൾ രാജീവ് എഴുതിയതാണ്. 

രാജീവ് നായര്‍ തന്റെ പുതിയ കവിതാ സമാഹാരത്തിന്റെ വിശേഷങ്ങൾ പുലർവേളയിൽ പങ്കുവയ്ക്കുന്നു.

MORE IN PULERVELA
SHOW MORE