ningal-parayu-women

TOPICS COVERED

ട്രെയിന്‍, ബസ് പോലുള്ള പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യുമ്പോഴും, എന്തിന് പൊതുവഴിയിലൂടെ കാല്‍നട യാത്ര ചെയ്യുമ്പോള്‍ പോലും നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ എത്രത്തോളം സുരക്ഷിതരാണ്? തിരുവനന്തപുരത്ത് മലബാര്‍ എക്സ്പ്രസില്‍ യുവതിയെ പിന്തുടര്‍ന്ന് ആക്രമിച്ച സംഭവം ഞെട്ടലുണ്ടാക്കുന്നതാണ്. അതിക്രമം ചോദ്യംചെയ്ത പെണ്‍കുട്ടിയെ ഇടിച്ചുവീഴ്ത്തി, മുഖത്തിടിച്ചു. ഇരുട്ടിന്‍റെ മറവിലല്ല, പകല്‍, അതും ട്രയിനില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള സമയത്താണ് ലൈംഗിക അതിക്രമം ഉണ്ടായത്.  ആളുകള്‍ തക്കസമയത്ത് ഇടപെട്ടില്ലായിരുന്നെങ്കില്‍ മറ്റൊരു ക്രൂര കൊലപാതക വാര്‍ത്ത കൂടി കേരളം കേള്‍ക്കേണ്ടിവന്നേനെ. ഇതൊന്നും ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളുടെ നിരവധി സംഭവങ്ങള്‍ സമീപകാലത്തും നമ്മള്‍ കേട്ടതാണ്. പൊതു ഇടങ്ങളിലെ അതിക്രമം ചോദ്യം ചെയ്യുമ്പോള്‍ കൂടുതല്‍ ആക്രമണത്തിന് ഇരയാകേണ്ടി വരുന്ന അവസ്ഥ ഭയപ്പെടുത്തുന്നതാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? പൊതു ഇടങ്ങളില്‍ പോലും സുരക്ഷ ഉറപ്പാക്കാനായില്ലെങ്കില്‍ പിന്നെന്തിനാണ് നമ്മുടെ സംവിധാനങ്ങള്‍? അതിക്രമങ്ങള്‍ അവസാനിക്കാന്‍ എന്താണ് വേണ്ടത്? 

ENGLISH SUMMARY:

Kerala train attack highlights the alarming reality of women safety in public transport and crowded spaces across the state. Immediate and stringent security measures are essential to protect women from escalating public harassments and violence.