ദേശീയ ചിഹ്നങ്ങള്‍ ഓരോ ഭാരതീയന്‍റെയും അഭിമാനമാണ്. ദേശീയഗാനവും ദേശീയ ഗീതവുമെല്ലാം നമ്മള്‍ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുന്നവയാണ്. അതുകൊണ്ടുതന്നെ അവ രാഷ്ട്രീയ ഉപകരണങ്ങളാകുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണ്. വന്ദേമാതരം മുഴുവനായി പാടണോ ആദ്യത്തെ രണ്ട് ഖണ്ഡിക മതിയോ എന്നതിലും രാഷ്ട്രീയമുണ്ട്. മതേതരത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ആദ്യത്തെ രണ്ട് ഖണ്ഡിക മതിയെന്ന് പറയുന്ന കോണ്‍ഗ്രസിന് പക്ഷെ, സ്വാതന്ത്ര്യദിനത്തില്‍ അത് ഉറച്ചനിലപാടായി കാണിക്കാനായില്ല എന്നതാണ് വസ്തുത. എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണമായി ചൊല്ലുന്നതും അതിനിടെ സോണിയയും ഖര്‍ഗെയുമെല്ലാം അസ്വസ്ഥരാകുന്നതും ലോകം മുഴുവന്‍ കണ്ടതാണ്. നിലപാടിലെ ഇരട്ടത്താപ്പെന്ന ആരോപണത്തിന് കോണ്‍ഗ്രസ് മറുപടി പറയുകയും വേണം. അതോടൊപ്പമാണ്, ഈ വിഷയത്തില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുന്ന ബിജെപിയുടെ നീക്കം കൂടി ചര്‍ച്ചയാകുന്നത്. എല്ലാ സംസ്ഥാനങ്ങളിലും സോണിയ ഗാന്ധിക്കെതിരെ പരാതി നല്‍കാനാണ് ബി.ജെ.പിയുടെ നീക്കം.  പ്രാഥമികാന്വേഷണത്തിനുശേഷം കേസെടുക്കുന്നതില്‍ പൊലീസ് തീരുമാനമെടുക്കും. സോണിയയ്ക്ക് എതിരായ പ്രചാരണങ്ങളില്‍ കഴമ്പില്ലെന്നും പ്രതിപക്ഷവേട്ടയുടെ ഭാഗമാണ് കേസുകളെന്നുമാണ് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി പറഞ്ഞത്.  വന്ദേമാതരത്തെ രാഷ്ട്രീയ ആയുധമാക്കുന്നത് ആരാണ്? എങ്ങോട്ടാണ് ഈ വിവാദത്തിന്‍റെ പോക്ക്?

ENGLISH SUMMARY:

The Vande Mataram controversy highlights the use of national symbols as political tools, causing discomfort. The debate over reciting the full Vande Mataram versus just the first two stanzas has become a political point of contention, with Congress facing accusations of hypocrisy