കേരളത്തെ വെള്ളത്തില്‍ മുക്കിയ അതിതീവ്രമഴ. അതിന്‍റെ ദുരിതം ഇപ്പോഴും തുടരുകയാണ്. 17 ജീവനുകളാണ് മഴക്കെടുതികളില്‍ നഷ്ടമായത്. ആയിരങ്ങള്‍ ദുരിതാശ്വാസ ക്യാംപുകളിലാണ്. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ്. അതിജീവനത്തിനുള്ള ശ്രമത്തിലാണ് നമ്മള്‍.  ഇത്തവണയും മഴമുന്നറിയിപ്പിനെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. കൃത്യമായ മുന്നറിയിപ്പ് നല്‍കുന്നതില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന് പോലും പരിമിതികള്‍ ഉണ്ടെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്.  ഏത് സ്ഥലത്ത്, പ്രളയമോ മണ്ണിടിച്ചിലോ ഉണ്ടാകുമെന്ന് കൃത്യമായി പ്രവചിക്കാനാവുന്ന സാങ്കേതികവിദ്യകള്‍ ഇപ്പോഴുമില്ല! കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം പരാജയപ്പെട്ടതാണോ? നമ്മള്‍ അതില്‍നിന്ന് പ്രതീക്ഷിക്കുന്നത്, ഇന്നത്തെ ശാസ്ത്രത്തിന് കഴിയാത്ത കാര്യമാണോ? പ്രഖ്യാപിക്കുന്ന അലര്‍ട്ടുകള്‍ അതേ ഗൗരവത്തില്‍ ആളുകളിലേക്ക് എത്തുന്നുണ്ടോ?