ഉറക്കമൊഴിഞ്ഞ് കളി കണ്ടാല്‍ മാത്രം പോരെ, ഇഷ്ട ടീമുകളെ കുറിച്ച്, അവരുടെ കളിയെക്കുറിച്ച്..പ്രതീക്ഷകളെക്കുറിച്ച്.. ഒക്കെ സംസാരിക്കണ്ടെ. ഇനിയിപ്പോ നടക്കാന്‍ പോകുന്ന മല്‍സരങ്ങളൊന്നും ജയവും തോല്‍വിയും മാത്രമല്ല, ജീവന്‍മരണ പോരാട്ടമാണ്. തോറ്റാല്‍ പുറത്താണ്. ബ്രസീലും, ഫ്രാന്‍സും, പോര്‍ച്ചുഗലും നെതര്‍ലന്‍ഡ്സുമടക്കം  വമ്പന്‍മാര്‍ക്ക് അത്ര എളുപ്പമാകില്ല പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ്.  നോക്കൗട്ടിലെ ആദ്യ വമ്പന്‍ പോരാട്ടം ഇന്ന് നടക്കാന്‍ പോവുകയാണ്. ബ്രസീല്‍ – ജപ്പാന്‍. ഇതിനിടയില്‍ ചില പ്രവചന സിംഹങ്ങളും അവതരിച്ചിട്ടുണ്ട്. ബ്രസീലിലെ ജപ്പാന്‍ പൂട്ടുമെന്നും അര്‍ജന്റീനയെ കാബോ വെര്‍ദേ തോല്‍പിക്കുമെന്നൊക്കെ... മുന്‍പ് അവര്‍ പറഞ്ഞതൊക്കെ അതേ പോലെ സംഭവിച്ചതോടെയാണ് ആരാധകരുടെ നെഞ്ചിടിപ്പ് കൂടുന്നത്. എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്. ആരൊക്കെ എത്തും അവസാന പതിനാറില്‍.