TOPICS COVERED

വനിത സംവരണവും മണ്ഡല പുനര്‍ണയവും സംബന്ധിച്ച ബില്ലുകള്‍ നാളെ പാര്‍ലമെന്റില്‍ വരാനിരിക്കെ തിരക്കിട്ട ചര്‍ച്ചകള്‍. വനിത സംവരണത്തെ അനുകൂലിച്ച് മണ്ഡല പുനര്‍ണയത്തെ ശക്തമായി എതിര്‍ക്കാനുള്ള നീക്കം ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ സഖ്യ യോഗം യോഗം ചേരുകയാണ്. എല്ലായിടത്തും പകുതി സീറ്റുകൾ കൂടും എന്ന നിർദേശം ഒഴിവാക്കി സമവായ ശ്രമം തുടരുകയാണ് സര്‍ക്കാര്‍. മണ്ഡല പുനര്‍നിര്‍ണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു . എല്ലാ സംസ്ഥാനങ്ങൾക്കും ആനുപാതികമായ സീറ്റ് വർധന എന്ന ഉറപ്പിന് വിരുദ്ധമാണ്  ബില്ലുകൾ എന്നും പ്രധാനമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു എന്നും കോണ്‍ഗ്രസ്. ബിജെപി തീ കൊണ്ട് കളിക്കുന്നുവെന്നും വലിയ വില കൊടുക്കേണ്ടി വരുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ  .   ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് ബഹുമതി നൽകുന്ന പോലെ ആണ് ഇതെന്ന്  ടിവികെ അധ്യക്ഷന്‍ വിജയ്.. പ്രതിപക്ഷവും വനിതാ സംഘടനകളും പലതവണ ആവശ്യപ്പെട്ടിട്ടും അനങ്ങാതിരുന്ന കേന്ദ്രസര്‍ക്കാര്‍ വനിതാ സംവരണത്തിനായി പെട്ടെന്ന് രംഗത്തുവന്നതാണ് ദുരൂഹത ഉയര്‍ത്തുന്നത്.