നാടകാന്ത്യം കണ്ണൂരില്‍ കെ.സുധാകരന്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. സസ്പെന്‍സും അപ്രതീക്ഷിത ട്വിസ്റ്റുകളും നിറഞ്ഞതായിരുന്നു ഇന്ന് രാവിലത്തെ മണിക്കൂറുകള്‍. എംപിമാര്‍ മല്‍സരിക്കേണ്ടെന്ന ഹൈക്കമാന്‍ഡിന്റെ ഉറച്ച തീരുമാനം. കണ്ണൂരില്‍ ടി.ഒ.മോഹനന്‍ സ്ഥാനാര്‍ഥിയാകുമെന്ന് വിവരങ്ങള്‍. പാര്‍ട്ടിവിട്ട് സ്വതന്ത്രനായി മല്‍സരിക്കാനും പ്രവര്‍ത്തക സമിതിയില്‍ നിന്ന് രാജിവയ്ക്കാനും സുധാകരന്റെ തീരുമാനം. പിന്നാലെ അനുനയ നീക്കവുമായി നേതാക്കള്‍. എ.കെ.ആന്റണി വരെ രംഗത്തിറങ്ങി. സുധാകരനുമായി സംസാരിച്ചു. ആന്റണിയുടെ ഇടപെടലില്‍ ഹൈക്കമാന്‍ഡ് വഴങ്ങി. ഒടുവില്‍ സുധാകരന് മാത്രം ഇളവ് നല്‍കി സീറ്റ് നല്‍കാന്‍ തീരുമാനം.