എല്ലാ മേഖലകളിലും നമ്പര്‍ വണ്‍. അതാണ് ഇടതു സര്‍ക്കാരിന്റെ ലക്ഷ്യം. ഇപ്പോതന്നെ ഒരുപാട് മേഖലകളില്‍ നമ്മളെ നമ്പര്‍ വണ്‍ ആക്കിയിട്ടുണ്ടെന്നാണല്ലോ സര്‍ക്കാരിന്റെ അവകാശവാദം. വിലക്കയറ്റം ഉള്‍പ്പെടെ അക്കൂട്ടത്തില്‍ വരുമെന്ന് പ്രതിപക്ഷം പരിഹസിക്കുന്നുമുണ്ട്.
ഇന്ന് നമ്മള്‍ സംസാരിക്കുന്നത്. വേതന വര്‍ധനയെ കുറിച്ചാണ്. വേതന വര്‍ധനയ്ക്ക് വേണ്ടി ആശാ പ്രവര്‍ത്തകരും, അങ്കണവാടി പ്രവര്‍ത്തകരും മറ്റുപലരും സമരം ചെയ്യുന്നതും ആ സമരത്തോടുള്ള സര്‍ക്കാരിന്റെ സമീപനവുമെല്ലാം നമ്മള്‍ കണ്ടതാണ്. ഇവിടെ നമ്മള്‍ സംസാരിക്കുന്ന വേതനവര്‍ധന ഇവര്‍ക്കാര്‍ക്കുമല്ല, തടവുകാര്‍ക്കാണ്. സംസ്ഥാനത്തെ തടവുകാരുടെ പരമാവധി ദിവസവേതനം 620 രൂപയായാണ് കൂട്ടിയിരിക്കുന്നത്. നേരത്തെ 230 ആയിരുന്നത് 350 ആക്കണമെന്നാണ് ജയില്‍വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നതെങ്കിലും 620 ആക്കി ഉയര്‍ത്തുകയായിരുന്നു സര്‍ക്കാര്‍. അവിടെയും കേരളം തന്നെ രാജ്യത്ത് നമ്പര്‍ വണ്‍.
ആശാവര്‍ക്കര്‍മാര്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും കിട്ടുന്ന ദിവസവേതനമെത്രയെന്ന് നമുക്ക് അറിയാം. അതുള്‍പ്പെടെ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തുകയാണ് ഒരുവിഭാഗം. തടവുകാരുടെ വേതനം കൂട്ടിയതില്‍ എന്താണ് നിങ്ങളുടെ നിലപാട്?