മൂന്നുമാസമുണ്ട് നിയമസഭ തിരഞ്ഞെടുപ്പിന്. സാഹചര്യങ്ങള്‍ മാറിമറിയാന്‍ മൂന്നുമാസം ധാരാളമാണ്. പക്ഷെ, നല്ല തുടക്കം ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഭരണത്തില്‍ മൂന്നാമൂഴത്തിനായി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം കച്ചകെട്ടുമ്പോള്‍, വി.ഡി.സതീശനെന്ന തന്ത്രജ്ഞനിലൂടെ ഭരണം പിടിച്ചെടുക്കാനാണ് ഐക്യമുന്നണി അങ്കത്തട്ടിലിറങ്ങുന്നത്. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വം നേട്ടമുണ്ടാക്കുമെന്ന് ബിജെപിയും കരുതുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച മുന്നേറ്റം നല്‍കിയ ആത്മവിശ്വാസം യുഡിഎഫിനുണ്ട്. നൂറിലധികം സീറ്റുകളാണ് ലക്ഷ്യമെന്ന് അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, ഏത് പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള കരുത്തുണ്ട് ഇടതുപക്ഷത്തിന്. അതുകൊണ്ട്, ഇടതുസര്‍ക്കാരിന് മൂന്നാമൂഴം ഉറപ്പാണെന്ന് പറയുന്നു സിപിഎം നേതാക്കള്‍. നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുടങ്ങുന്ന ഈ ഘട്ടത്തില്‍ ആര്‍ക്കാണ് ആത്മവിശ്വാസം.