ശബരിമല സ്വര്‍ണ്ണക്കൊളളയില്‍ അന്വേഷണം തുടങ്ങി രണ്ടര മാസമായി.എന്നിട്ടും പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരമായിട്ടില്ല.അന്വേഷണ സംഘത്തിന് തന്നെ പല കാര്യങ്ങളിലും വ്യക്തതയും വന്നിട്ടില്ല. അതിനിടയിലാണ് SIT ക്ക് മേലുളള ആരോപണങ്ങള്‍. ഗുരുതര ആരോപണമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്ന് ഉയര്‍ത്തിയത്.
. മുഖ്യമന്ത്രിയുടെ ഓഫീസിനുവേണ്ടി രണ്ട് ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തെ സമ്മര്‍ദ്ദത്തിലാക്കുന്നു എന്നായിരുന്നു സതീശന്‍ പറഞ്ഞ് വച്ചത്. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡനറ് എ പത്മകുമാര്‍ അറസ്റ്റിലായിട്ട് ഒരു മാസം കഴിഞ്ഞു. പത്മകുമാറിനും മുകളിലുള്ള വന്‍തോക്കുകള്‍ക്ക് കൊളളയില്‍ പങ്കുണ്ടെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് പറഞ്ഞിട്ടും ആ നിലയിലേക്ക് അന്വേഷണം നീങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് കൂച്ചുവിലങ്ങ് ഇട്ടിരിക്കുകയാണെന്ന ആരോപണം പ്രതിപക്ഷം കടുപ്പിക്കുന്നത്. യഥാര്‍ഥത്തില്‍ പ്രതിപക്ഷം പറയും പോലെ SIT സമ്മര്‍ദ്ദത്തില്‍ ആണോ?ഹൈക്കോടതി പറയും പോലെ വന്‍മരങ്ങളിലേക്ക് അന്വേഷണം എത്തുമോ?ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കോണ്‍ഗ്രസ് ബന്ധം ഉയര്‍ത്തി തിരിച്ചടിക്കുകയാണ് ഭരണപക്ഷം. ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുമ്പോള്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയം ഉടനെങ്ങും കെട്ടടങ്ങുന്ന ലക്ഷണമില്ല. അരമണിക്കൂര്‍ ഈ വിഷയത്തില്‍ സംസാരിക്കാം.പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ മുതല്‍ വിളിച്ചു തുടങ്ങാം. വിളിക്കേണ്ട നമ്പര്‍ ഇതാണ് 0478 – 2840152. സ്വാഗതം