തദ്ദേശ തിരഞ്ഞെടുപ്പിന്റെ തീയതി കുറിച്ച ദിവസമാണ്. സ്ഥാനാര്‍ഥികള്‍ ഇനിയുള്ള ദിവസങ്ങളില്‍ വോട്ടര്‍മാരിലേക്ക് എത്തും. തദ്ദേശതിരഞ്ഞെടുപ്പായതുകൊണ്ടുതന്നെ നമ്മുടെ സ്വന്തം നാട്ടുകാരന്‍, കൂട്ടുകാരന്‍, ബന്ധു ഒക്കെയാവാം സ്ഥാനാര്‍ഥികള്‍. അതെല്ലാം വോട്ട് ചെയ്യാനുള്ള കാരണങ്ങള്‍ തന്നെയാണ്. പക്ഷേ, അതിനപ്പുറം നാട്ടിലെ ഗൗരവമുള്ള വിഷയങ്ങളും, സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനവുമെല്ലാം വോട്ടിനെ സ്വാധീനിക്കും. കുടിവെള്ളം മുതല്‍ കിടപ്പാടം വരെയുണ്ട് ജനവിധി കുറിക്കുമ്പോള്‍ മനസില്‍. നിങ്ങള്‍ പറയൂ.. എന്തായിരിക്കും വിധി നിര്‍ണയിക്കുക? തീരുമാനിച്ചുകഴിഞ്ഞോ?