കാത്തിരുന്ന തദ്ദേശ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. സംസ്ഥാനത്തെങ്ങും ഇനി തിരഞ്ഞെടുപ്പ് ചൂടാണ്. മുന്നണികളെ സംബന്ധിച്ചിടത്തോളം ഇത് ജീവന്‍മരണ പോരാട്ടം തന്നെയാണ്. മാസങ്ങള്‍ക്കകം നിയമസഭാ തിരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിക്കാനിരിക്കെ തദ്ദേശതിരഞ്ഞെടുപ്പിന് സെമി ഫൈനലിന്റെ ആവേശമാണ്. ഇതിനകം തന്നെ മുന്നണികളെല്ലാം തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്നുകഴിഞ്ഞു. പലയിടത്തും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി. മറ്റിടങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കുന്നു. ചിലയിടങ്ങളില്‍ തര്‍ക്കങ്ങളുണ്ട്. പതിവുപോലെ വിമതഭീഷണികളുണ്ട്. എല്ലാ പ്രതിസന്ധികളെയും മറികടന്ന് തദ്ദേശത്ത് അധികാരം പിടിക്കാന്‍ കച്ചമുറുക്കിയിരിക്കുകയാണ് മൂന്ന് മുന്നണികളും. സ്റ്റാര്‍ട്ടിങ് പോയിന്റില്‍ ആരാണ് മുന്നില്‍? 

ENGLISH SUMMARY:

Kerala Local Body Election dates are announced, sparking political activity across the state. This election serves as a crucial semi-final before the upcoming legislative assembly elections, with all parties geared up for intense competition.