വിവാദങ്ങള്‍ക്കിടെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സര്‍ക്കാരിന്റെ വന്‍പ്രഖ്യാപനങ്ങള്‍ ഇന്നലെ മുഖ്യമന്ത്രി നടത്തിയല്ലോ.ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കുന്നു ആശമാര്‍ക്ക് 1000 കൂട്ടുന്നു. സ്ത്രീ സുരക്ഷ പദ്ധതി വരുന്നു..റബറിന്റെയും തെങ്ങിന്റേയും താങ്ങുവില കൂട്ടി അങ്ങനെ അങ്ങനെ..തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെങ്കിലും എല്ലാം നല്ലത്.പക്ഷേ ഇതിനുളള പണം എവിടുന്നാണ്? ക്ഷേമ പെന്‍ഷന് വര്‍ധനയിലൂടെ അധിക ബാധ്യത 3000 കോടിയാകും.സ്ത്രീസുരക്ഷ പെന്‍ഷനിലൂടെ 3800 കോടി, സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വഴി 2400 കോടി, മറ്റ് പ്രഖ്യാപനങ്ങള്‍ എല്ലാം കൂടി ഒരു പതിനായിരം കോടിരൂപയുടെ അധിക ചിലവാണ് വന്നിരിക്കുന്നത്.സാമ്പത്തിക പ്രതിസന്ധിക്കിടയിലും താങ്ങാനാവാത്ത ബാധ്യതയല്ല എന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞത്.പണം ഉളളത് കൊണ്ടാണല്ലോ കൊടുക്കുന്നത് എന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ തന്നെ വ്യക്തമാക്കിയത്. അങ്ങനെയെങ്കില്‍ കയ്യില്‍ കാശ് ഉണ്ടെങ്കില്‍, ഇങ്ങനെ മാനേജ് ചെയ്യാന്‍ പറ്റുമെങ്കില്‍ എന്തിനായിരുന്നു 1500 കോടിക്ക് വേണ്ടി സ്വന്തം മുന്നണിയെ പോലും അറിക്കാതെയുളള പി.എം.ശ്രീ കരാര്‍? ഇങ്ങനെയൊക്കെ അഡ്ജസ്റ്റ് ചെയ്യാമായിരുന്നെങ്കില്‍ SSA ഫണ്ടിന്റെ പേരില്‍ പി.എം ശ്രീയില്‍ തിടുക്കപ്പെട്ട് ഒപ്പിടണായിരുന്നോ?അതോ സര്‍ക്കാരിനെതിരെ ഉയര്‍ന്നുവരുന്ന വിഷയങ്ങളിലെ ആഘാതം കുറയ്ക്കാന്‍ വേണ്ടിയുളള മിനി ബജറ്റ് പ്രഖ്യാപനമോ?പ്രതിപക്ഷം പറയുംപോലെ ഇലക്ഷന്‍ സ്റ്റണ്ടോ?