തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സര്‍ക്കാരിന്റെ വമ്പന്‍ പദ്ധതി പ്രഖ്യാപനം. ക്ഷേമപെന്‍ഷന്‍ കൂട്ടി. DA കുടിശിക ഒരു ഗഡു കൂടി . ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശിക നല്‍കും. അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ വേതനം ആയിരം രൂപ കൂട്ടി. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം ആയിരം രൂപ കൂട്ടി . എല്ലാം നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍. സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക പദ്ധതി . ഇതിനൊപ്പം നെല്ല് സംഭരണവില മുപ്പതുരൂപയായി വര്‍ധിപ്പിച്ചു. റബറിന്റെ താങ്ങുവില ഇരുനൂറ് രൂപ കൂട്ടി. പതിനായിരം കോടി രൂപയുടെ അധികബാധ്യതയാണെന്നും ധൈര്യമായി നേരിടുമെന്നും ധനമന്ത്രി. ചോദ്യം ഇതാണ്. ജനക്ഷേമം ലക്ഷ്യമിട്ടോ തിരഞ്ഞെടുപ്പ് മുന്നിലെത്തിയത് കൊണ്ടോ ഈ പ്രഖ്യാപനങ്ങള്‍.