രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ കേരള സന്ദര്‍ശനം തുടരുകയാണ്. ഇന്ന് രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തിനായുള്ള യാത്രയില്‍ അസാധാരണമായ ചില കാഴ്ചകളാണ് കണ്ടത്. പത്തനംതിട്ട പ്രമാടത്ത് രാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ചക്രങ്ങള്‍ കോണ്‍ക്രീറ്റില്‍ കുടുങ്ങി. 

രാഷ്ട്രപതി ഇറങ്ങി വാഹനത്തിൽ പമ്പയിലേക്ക് പോയതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്റ്റർ തള്ളിനീക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനായുള്ള മുന്നൊരുക്കങ്ങളിലെ വീഴ്ചയാണോ ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചത്? ഇതുസംബന്ധിച്ച് എംഎല്‍എ കെ.യു.ജനീഷ്കുമാര്‍ നടത്തിയത് വിചിത്രമായ ന്യായീകരണമാണ്. ഇതൊക്കെ വാര്‍ത്തയായി നല്‍കുന്നത് കേരളത്തിന് നാണക്കേടാണെന്നും എംഎല്‍എ പറയുന്നു. 

വീഴ്ചയില്ലെന്നാണ് കലക്ടറുടെയയും ഡിജിപിയുടെയും വിശദീകരണം. നിങ്ങളുടെ അഭിപ്രായം എന്താണ്? മുന്നൊരുക്കങ്ങളില്‍ വീഴ്ചയുണ്ടായോ? കോപ്റ്റര്‍ താഴ്ന്നത് കേരളത്തിന് നാണക്കേടായോ? 

ENGLISH SUMMARY:

President Murmu's Kerala visit saw an unexpected incident where the helicopter got stuck. The incident has sparked debate about the preparedness for the presidential visit and its impact on Kerala's reputation.