പാലക്കാട് കണ്ണാടി ഹയർ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസുകാരൻ അർജുന്റെ ജീവന്‍ എടുത്തത് ആര്? ക്ലാസ് ടീച്ചർ ആശയ്ക്ക് നേരെയാണ് ആരോപണ മുന നീളുന്നത്. ഇൻസ്റ്റഗ്രാമിൽ അയച്ച മെസേജിന്‍റെ പേരില്‍ പറഞ്ഞു തീര്‍ത്ത പ്രശ്നം വീണ്ടുംകുത്തിപ്പൊക്കി നിരന്തരം മാനസികമായി പീഡിപ്പിച്ചോ?
കുടുംബവും, സ്കൂളിലെ കുട്ടികളും വിരല്‍ ചൂണ്ടുന്നത് അധ്യപികക്കു നേരെയാണ്. നല്ല വഴി കാട്ടി കൊടുക്കേണ്ട, കുഞ്ഞുങ്ങളില്‍ ആത്മവിശ്വാസം നിറക്കേണ്ട, ആധ്യാപകര്‍ തന്നെ മാനസികനില തെറ്റിക്കുകയായിരുന്നോ? നല്ലവഴിയിലേക്കുള്ള ചൂണ്ടലില്‍ ഭീഷണിയുടെ സ്വരമുണ്ടായിരുന്നോ? അതാണോ അര്‍ജുനനെ പേടിപ്പിച്ചത്?
ഒരു പ്രശ്നം വന്നാല്‍ ഉടനേ തകര്‍ന്നു പോകുന്ന മാനസിക അവസ്ഥയാണോ നമ്മുടെ യുവ തലമുറയ്ക്ക്?. വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയും ഇടപെട്ടിട്ടുണ്ട്. DDE റിപ്പോർട്ട് നല്‍കിയാല്‍ വകുപ്പുതല നടപടി ഉണ്ടാകും.