നാളെയാണ് ആഗോള അയ്യപ്പ സംഗമം പമ്പയില്‍ നടക്കുന്നത്.ഒരുക്കങ്ങള്‍ അവ്സാനഘട്ടത്തിലാണ്.രാവിലെ 10 മണിക്ക് മുഖ്യമന്ത്രിയാണ് ഉദ്ഘാടകന്‍. ഉദ്ഘാടന ശേഷം മാസ്റ്റർ പ്ലാൻ അടക്കം മൂന്നു വിഷയങ്ങളിൽ മൂന്നു വേദികളിലായി ചർച്ച. റജിസ്റ്റർ ചെയ്ത 3500 പ്രതിനിധികൾ പങ്കെടുക്കും.ശബരിമല വികസനത്തിന് ആഗോള തലത്തില്‍ നിര്‍ദേശം സ്വീകരിക്കാനുളള സംഗമം എന്ന് ദേവസ്വം ബോര്‍ഡിന്റേയും സര്‍ക്കാരിന്റേയും അവകാശവാദവും അല്ല രാഷ്ട്രീയ ലക്ഷ്യമെന്നുളള മറുവാദവും അവസാനഘട്ടത്തിലും തുടരുന്നുണ്ട്.. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും , മന്ത്രിമാരും ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണരും മറ്റു രാജ്യങ്ങളില്‍ നിന്ന് പൗരന്മാരും പങ്കെടുക്കുമെന്ന പറഞ്ഞ സംഗമത്തില്‍ എത്തുന്നത് തമിഴ്നാട്ടില്‍ നിന്നുളള ഒരു മന്ത്രി മാത്രമാണെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്...അങ്ങനെയെങ്കില്‍ ആഗോള അയപ്പ സംഗമത്തിന്റെ ഉദേശലക്ഷ്യം തന്നെ ചോദ്യം ചെയ്യപ്പെടുകയാണോ?ഒരു കേരള സംഗമമായി ഇത് മാറുകയാണോ?
ഇതിനിടയില്‍ ബദല്‍ അയപ്പസംഗമങ്ങളും നടക്കുന്നുണ്ട്..നാളെ തന്നെ ഡല്‍ഹിയില്‍ ഹിന്ദു സംഘടനകളുടെ അയ്യപ്പ സംഗമം നടക്കുകയാണ്. സംഘ പരിവാറും എൻ.എസ്.എസ് അടക്കമുള്ള സാമുദായിക സംഘടനകളും ചേർന്നാണ് പരിപാടി നടത്തുന്നത്.ഇവിടുത്തെ അയ്യപ്പ സംഗമത്തില്‍ ഭാഗമാകുന്ന NSS അവിടെയും ഭാഗമാകുന്നുണ്ട് എന്നതും നമ്മള് ശ്രദ്ധിക്കണം.യുവതീപ്രവേശനത്തില്‍ ഭിന്ന വിധിയെഴുതിയ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഇന്ദു മൽഹോത്ര സംഗമത്തില്‍ അയ്യപ്പജ്യോതി തെളിയിക്കുന്നു എന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്..എങ്ങനെയാണ് അതിനെ കാണേണ്ടത്?ഇനി മറ്റൊരു സംഗമം കൂടി വരുന്നുണ്ട്..പന്തളത്ത്..ഹിന്ദു ഐക്യവേദിയാണ് സംഗമം സംഘടിപ്പിക്കുന്നത്.യഥാര്‍ഥ ഭക്തരെ സംഘടിപ്പിച്ച് ഈ മാസം ഇരുപത്തിരണ്ടിന് ശബരിമല സംരക്ഷണ സംഗമം നടത്തും എന്നാണ് പറഞ്ഞിരിക്കുന്നത്.ഈ മൂന്ന് സംഗമങ്ങളും യഥാര്‍ഥത്തില്‍ ലക്ഷ്യവെക്കുന്നത് എന്താണ്.അയപ്പസംഗമത്തില് മല്‍സരമാണോ നടക്കുന്നത്?