TOPICS COVERED

കൊല്ലം വിളക്കുടിയില്‍ തെരുവ് നായ ജീവനെടുത്ത നിയ ഫാത്തിമയുടെ അമ്മയുടെ കണ്ണീരാണ് കണ്ടത്. തെരുവ് നായ കാരണം വേദന തിന്നുന്ന നിരവധി കുടുംബങ്ങളുണ്ട് നാട്ടില്‍. നായകളുടെ സ്വൈര്യ വിഹാരത്തില്‍ മനുഷ്യജീവന് രക്ഷയില്ലാതാകുന്നു.

ഒരു കണക്ക് പറയാം. ജനുവരി മുതല്‍ ഈ മാസം വരെ തെരുവുനായയുടെ കടിയേറ്റ് മരിച്ചത് ഏഴു വയസുകാരി നിയ ഫാത്തിമ ഉള്‍പ്പെടെ 21 പേരെ. ജനുവരിമുതല്‍ ഏപ്രില്‍ വരെ കടിയേറ്റവരുടെ എണ്ണം എത്രയെന്നോ 131244.  ഒരു പക്ഷേ  ഈ വാര്‍ത്ത പ്രേക്ഷകരിലേക്കെത്തുമ്പോഴും നാട്ടിലെവിടെയോ ഒരു നായ മനുഷ്യനെ കടിച്ചിട്ടുണ്ടാവും. ഈ പട്ടികയിലെ നമ്പര്‍ കൂടുന്നുണ്ടാകും. കടിയേറ്റവര്‍ വാക്സിനെടുത്തിട്ടും രക്ഷയില്ലാതാകുന്നു. നാട് നായക്കടിയേറ്റ് വലയുമ്പോള്‍, ഇനി എന്ത് ചെയ്യും. പുതിയ കര്‍മപദ്ധതിയുമായി സര്‍ക്കാറെത്തുകയാണ്. അതൊന്ന് കേള്‍ക്കാം

ENGLISH SUMMARY:

In many parts of the state, families continue to suffer due to the growing menace of stray dogs. The unchecked presence of these dogs has become a serious threat to human life. From January to this month, several deaths have been reported as a result of stray dog attacks, highlighting the urgent need for effective control measures.