നാളെ സ്വകാര്യ ബസ് പണിമുടക്കാണ്. പണിമുടക്ക് ഒഴിവാക്കാന്‍ ഗതാഗത കമ്മീഷണര്‍ സ്വകാര്യ ബസ് ഉടമകളുമായി പാലക്കാട് ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കൂട്ടുക, അമിത പിഴ ഒഴിവാക്കുക തുടങ്ങി ആറ് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ബസ് ഉടമകളുടെ ആവശ്യങ്ങളില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. പ്രൈവറ്റ് ബസുകളെ ഏറെയും ആശ്രയിക്കുന്ന മലബാര്‍ മേഖലയെ ആയിരിക്കും ബസ് സമരം രൂക്ഷമായി ബാധിക്കുക. കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിലും മലയോരമേഖലകളിലും നാളെ യാത്ര എളുപ്പമാകില്ല. സ്വകാര്യബസ് പണിമുടക്കിന് പുറമെ, മറ്റന്നാള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ തോഴിലാളി – കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റ ദേശീയ പണിമുടക്ക് കൂടി വരുന്നതോടെ സംസ്ഥാനത്ത് നാളെയും മറ്റന്നാളും ജനജീവിതം സ്തംഭിക്കും. ജനങ്ങളെ ബുദ്ധിമുട്ടിച്ച് ഇങ്ങനെ ഒരു പണിമുടക്ക് വേണോ? ബസ് ഉടമകളുടെ ആവശ്യം പരിഹരിക്കപ്പെടേണ്ടേ? സമരം അല്ലാതെ മറ്റെന്താണ് മാര്‍ഗം?