ദേശീയപാത 66 ല്‍ കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കോഴിക്കോട് ഭാഗങ്ങളില്‍ മണ്ണിടിച്ചിലും വിളളലും ഉണ്ടായതോടെ പാതയുടെ നിര്‍മാണ നിലവാരത്തെ കുറിച്ച് ചോദ്യങ്ങളും ആശങ്കകളും ഉയരുകയാണ്.
ഈ പശ്ചാത്തല്തതില്‍ നിങ്ങള്‍ പറയു പ്രേക്ഷക പ്രതികരണത്തിനായി മുന്നോട്ട് വെയ്ക്കുന്ന വിഷയവും ഇത് തന്നെയാണ്. തള്ളലും തളളിപ്പറച്ചിലും തുടരുമ്പോള്‍ കൂടുതല്‍ ഇടങ്ങളില്‍ വിളളല്‍ രൂപപ്പെടുകയാണ്.കോഴിക്കോട് തിരുവങ്ങൂര്‍ മേല്‍പ്പാലത്തിലും ചെറുകുളം അടിപ്പാതയിലുമാണ് ഇന്ന് വിള്ളല്‍ കണ്ടെത്തിയത്.
അതിനിടയിലാണ് ദേശീയപാത തകര്‍ന്നതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെയും കേന്ദ്രത്തെ തള്ളിപ്പറയാതെയുമുളള സംസ്ഥാന സര്‍ക്കാര്‍ നിലപാട്. നിര്‍മാണത്തിലെ വീഴ്ച സര്‍ക്കാര്‍ അറിഞ്ഞിരുന്നോയെന്ന ചോദ്യത്തിനും സ്ഥലം സന്ദര്‍ശിക്കുമോയെന്നതിനും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമായ മറുപടി പറഞ്ഞതേയില്ല. അപ്പോള്‍ കൃത്യമായ ഉത്തരം വേണ്ടേ.. നിര്‍മാണത്തിലുണ്ടായ അപാകതകളെല്ലാം കൃത്യമായി കണ്ടെത്തുകയും എത്രയും വേഗം ശാസ്ത്രീയമായി പരിഹാരം കണ്ടെത്തുകയും വേണ്ടേ?