devagiri-college-hd

പാഠഭാഗത്തിലെ കൂണ്‍കൃഷി ക്യാംപസില്‍ യാഥാര്‍ഥ്യമാക്കി കോഴിക്കോട് ദേവഗിരി സെന്‍റ് ജോസഫ് കോളജിലെ വിദ്യാര്‍ഥികള്‍. മൂന്നാം വര്‍ഷ ബോട്ടണി വിദ്യാര്‍ഥികളാണ് പഠനത്തോടൊപ്പം  കൂണ്‍ കൃഷിയും ആരംഭിച്ചത്. ‌ വിളവെടുക്കുന്ന കൂണിന് വന്‍ഡിമാന്‍ഡാണ് കോളജില്‍.    

ക്ലാസ് മുറിയില്‍ നിന്ന് ഇങ്ങോട്ടേക്കെത്തിയാല്‍ എല്ലാവരും ഉഷാറാണ്. വെള്ളമൊഴിക്കലും പരിചരണവുമായി കഴിഞ്ഞ രണ്ട് മാസമായി ഇവരിവിടെ ഉണ്ട്. അധ്യാപികയായ സൗമ്യയാണ് രണ്ട് വര്‍ഷം മുന്‍പ് കൂണ്‍കൃഷിക്ക് തുടക്കമിട്ടത്. ഓരോ ബാച്ചുകള്‍ മാറുമ്പോഴും കൂണ്‍ കൃഷിയും വിപുലമായി. 

ചിപ്പികൂണും, പിങ്ക് ഓയ്‌സ്റ്റര്‍ കൂണുമാണ് കൃഷി ചെയ്യുന്നത്. ഇതിനായി പ്രത്യേകമൊരുക്കിയ അടച്ചിട്ട മുറിയുണ്ട്. ദിവസേന മൂന്ന് നേരം വെള്ളമൊഴിക്കാനും നിരീക്ഷിക്കാനായും ഓരോ വിദ്യാര്‍ഥികള്‍ക്ക് ചുമതലയുണ്ടാവും 

ദേവ്ഷ്റൂം എന്നാണ് സംരംഭത്തിന് പേര്. വിദ്യാര്‍ഥികള്‍ തന്നെയാണ് പാക്കിങ്ങും വില്‍പ്പനയുമെല്ലാം. കിട്ടുന്ന ലാഭവും ഇവര്‍ക്കുള്ളതുതന്നെ

ENGLISH SUMMARY:

Mushroom farming is thriving at Devagiri College thanks to the efforts of botany students. They are actively engaged in cultivation and harvesting, which has created a high demand within the college, resulting in profits for the students.