elisabeth-07
ഇന്ത്യയുടെ വാനമ്പാടി  ലതാ മങ്കേഷ്കറിന്റെ വിയോഗത്തിന്റെ നടുക്കത്തിലാണ് രാജ്യം. പ്രിയ ഗായികയോടുള്ള ആദരസൂചകമായി രാജ്യത്ത് രണ്ട് ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ലതാ മങ്കേഷ്കര്‍ ആലപിച്ച എണ്ണമറ്റ ഗാനങ്ങള്‍ ആവര്‍ത്തിച്ച് കേട്ടുകൊണ്ടിരിക്കുകയാണ്  സംഗീതപ്രേമികള്‍. ലതാ മങ്കേഷ്കറിനെ അനുസ്മരിക്കാന്‍ ഗായിക എലിസബത്ത് രാജു നമ്മോടൊപ്പം ചേരുകയാണ്. ലതാ മങ്കേഷ്കറിനോടുള്ള ഇഷ്ടം കൊണ്ട് ഗാനമേളകളിലും ടെലിവിഷന്‍ വേദികളിലും ലതയുടെ പാട്ടുകള്‍ ഏറ്റവുമധികം ആലപിച്ചിട്ടുള്ള ഒരാളാണ് എലിസബത്ത് രാജു. പുലർവേള കാണാം.