Specials-HD-Thumb-Pularvela-Guest-Gireesh-Puthanchery-Son
പ്രശസ്ത ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ മകന്‍ നായകനാകുന്നു. ജിതിന്‍ പുത്തഞ്ചേരി നായകനാകുന്ന സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ നാളെ പ്രേക്ഷകരിലേക്കെത്തും. റിമ കല്ലിങ്കലാണ് നായിക. ശവം, 1956 മധ്യതിരുവിതാംകൂര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ഡോണ്‍ പാലത്തറയാണ് സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം ഒരുക്കിയിരിക്കുന്നത്. ഒന്നര മണിക്കൂറോളം ദൈര്‍ഘ്യമുള്ള സിനിമ ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ചതാണെന്ന പ്രത്യേകതയുമുണ്ട്. മൂന്ന് അഭിനേതാക്കള്‍ മാത്രമാണ് ചിത്രത്തിലുള്ളത്. മോസ്കോ രാജ്യാന്തര ചലച്ചിത്രമേളയിലും ഐഎഫ്എഫ്കെയിലും ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം കൂടിയാണ് സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം.  നായകനായി അരങ്ങേറ്റം കുറിക്കുന്ന ജിതിന്‍ പുത്തഞ്ചേരിയും നായിക റിമ കല്ലിങ്കലും സംവിധായകന്‍ ഡോണ്‍ പാലത്തറയും അതിഥികളായി നമുക്കൊപ്പം ചേരുന്നു.