pularvela-guest
ഈസ്റ്ററിന് പിന്നാലെ വിഷു ചിത്രങ്ങളും റിലീസിന് തയാറാവുകയാണ്. ബിജു മേനോനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ പ്രമോദ് മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരായിരം കിനാക്കളാൽ ഉടൻ  തിയറ്ററുകളിലെത്തും. രൺജി പണിക്കർ എന്റർടെയ്ൻമെന്റാണ് ചിത്രം നിർമിച്ചത്. ബിജു മേനോനെ കൂടാതെ റോഷൻ മാത്യ, കലാഭവൻ ഷാജോൺ, സാക്ഷി അഗർവാൾ , ഷാരു പി.വർഗീസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.