ഇന്നത്തെ ദിനം തന്നെ സംബന്ധിച്ച് ഏറെ പ്രത്യേകതയുള്ളതാണെന്നു ഹിസ്റ്ററി ഓഫ് ജോയ് എന്ന സിനിമയിലെ നായിക ശിവകാമി പറയുന്നു. ഇന്നാണ് ചിത്രം റിലീസാകുന്നത്. കലോൽസവ വേദികളിലെ മികച്ച പ്രകടനമാണ് തന്നെ സിനിമയിലേക്കെത്തിച്ചതെന്നു ശിവകാമി പറയുന്നു. ഭരതനാട്യം, മോഹിനിയാട്ടം, മോണോ ആക്ട് തുടങ്ങിയ ഇനങ്ങളിൽ മത്സരിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തിലേ സിനിമയോടു അഭിനിവേശം ഉണ്ടായിരുന്നു. 

 

ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രം ജോയ്‌യുടെ കഥയാണ്. ജോയ് ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളും മറ്റുമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നിയമ വിദ്യാർഥിയായ ജാസ്മിൻ എന്ന കഥാപാത്രത്തെയാണ് ശിവകാമി അവതരിപ്പിക്കുന്നത്.