E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:38 AM IST

Facebook
Twitter
Google Plus
Youtube

ഗോമാംസം കടത്തിയെന്നാരോപിച്ച് മർദനം: മൂന്നുപേരെ അറസ്റ്റ് ചെയ്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഹരിയാനയില്‍ ഗോമാംസം കടത്തിയെന്നാരോപിച്ച് ഒാട്ടോറിക്ഷ ഡ്രൈവറെയും സുഹൃത്തുക്കളെയും തല്ലിച്ചതച്ച അക്രമിസംഘത്തിലെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മര്‍ദനമേറ്റ ഇന്‍സാന്‍ മുഹമ്മദ്, ഷെഹസാദ്, ഷക്കീല്‍, സോനു, അസാദ് മുഹമ്മദ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. 

കഴിഞ്ഞ ദിവസം രാവിലെ ഫരീദാബാദിലേയ്ക്കുപോകുംവഴിയാണ് ഒാട്ടോറിക്ഷ ഡ്രൈവറായ ആസാദും സുഹൃത്തുക്കളും ഗോരക്ഷകരുടെ കയ്യില്‍പെട്ടത്. ഇരുപതോളംപേരടങ്ങിയ സംഘം ഗോമാതാവിനു ജയ്‌വിളികളുമായ് ഒാട്ടോറിക്ഷയ്ക്കുമുന്‍പില്‍ ചാടിവീഴുകയായിരുന്നു. ഒാട്ടോറിക്ഷയിലുണ്ടായിരുന്ന ഇറച്ചി ഗോമാംസമാണന്ന് ആക്രോശിച്ച സംഘം ആസാദിനെയും സുഹൃത്തുക്കളെയും ക്രൂരമായി തല്ലിച്ചതച്ചു. 

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് മുന്നിലിട്ടും പ്രതികള്‍ യുവാക്കളെ മര്‍ദിച്ചു. അക്രമിസംഘം നല്‍കിയ പരാതിയ.ുടെ അടിസ്ഥാനത്തില്‍ ഗോവധ നിരോധന നിയമപ്രകാരം ആസാദിനെയും കൂട്ടരെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഇവരുടെ കൈവശമുണ്ടായിരുന്നത് ഗോമാംസമല്ലെന്ന് കണ്ടെത്തി. ഇതോടെ പൊലീസ് അക്രമികള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. അറസ്റ്റുരേഖപ്പെടുത്തിയ പ്രതികളെ ഫരീദാബാദ് കോടതി റിമാന്‍ഡ് ചെയ്തു.