ഉത്തരേന്ത്യയില്‍ വീണ്ടും ബീഫിന്റെ േപരില് ഗോരക്ഷകരുടെ അതിക്രമം. ഹരിയാനയിലെ ഫരീദാബാദില്‍ പശുമാംസം കടത്തിയെന്നാരോപിച്ച് യുവാക്കളെ ക്രൂരമായി തല്ലിചതച്ചു. ഗോമാതാ കീ ജയ് വിളിയുമായെത്തിയ അക്രമിസംഘം രണ്ട് സഹോദരങ്ങളെ അടക്കം അഞ്ചുയുവാക്കളെ മര്‍ദിക്കുകയായിരുന്നു. അക്രമിസംഘത്തിലെ മൂന്ന് പേരെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. മര്‍ദനമേറ്റ ഇന്സാന് മുഹമ്മദ്, ഷെഹസാദ്, ഷക്കീല്‍ , സോനു, അസാദ് മുഹമ്മദ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Advertisement