കോട്ടയം പൊൻകുന്നത്ത് , നിർത്തിയിട്ടിരുന്ന ലോറികളിൽനിന്നും സമീപത്തെ ഗോഡൗണിൽ നിന്നുമായി ടയറുകളും മരം മുറിക്കാനുപയോഗിക്കുന്ന യന്ത്ര വാളുകളും രാത്രിയിൽ മോഷണം പോയി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ലോറികളിൽ നിന്നുൾപ്പെടെ പത്തു ടയറുകളാണ് നഷ്ടപ്പെട്ടത്.
പൊൻകുന്നം ഒന്നാം മൈൽ സ്വദേശി ഫിലിപ് ജോസിന്റെ ലോറികളിൽ നിന്നും ഗോഡൗണിൽ നിന്നുമാണ് ടയർ മോഷണം പോയത്. ജാക്കി ഉപയോഗിച്ച് ലോറികൾ ഉയർത്തിയ ശേഷമാണ് ടയറുകൾ ഊരിയെടുത്തു കൊണ്ട് പോയത്. ലോറികളിലുണ്ടായിരുന്ന ജാക്കിയാണ് ഇതിനായി ഉപയോഗിച്ചത്. ഒരു ലോറിയുടെ പിൻഭാഗത്തെ നാല് ടയറുകളും മറ്റൊന്നിന്റെ പിൻഭാഗത്തെ ഒരു വശത്തുള്ള രണ്ടു ടയറുകളുമാണ് നഷ്ടപ്പെടത്. ഇതോടൊപ്പം ഗോഡൗണിൽ സൂക്ഷിച്ചിരുന്ന നാല് ടയറുകളും മരംമുറിക്കാനുപയോഗിക്കുന്ന അഞ്ച് യന്ത്ര വാളുകളും മോഷണം പോയി..
ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നനത്.രാവിലെ തൊഴിലാളികൾ എത്തിയ eപ്പാഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. അതേസമയം സംശയകരമായ സാഹചര്യ്തിൽ രാത്രിയിൽ ഒരു സംഘത്തെ ഇവിടെ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പിക് അപ് വാനിലെത്തിയ ഈ സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.