E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday December 06 2020 04:13 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

പൊലീസില്‍ സംതൃപ്തരാണ്, കേസില്‍ നിന്ന് പിന്‍മാറില്ല; നടിയുടെ സഹോദരൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

actress-aatack Representative image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കേരള പൊലീസിന്റെ സത്യസന്ധമായ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് ആക്രമിക്കപ്പെട്ട നടിയുടെ സഹോദരന്‍.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തില്‍ നിന്നും നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നടിയുടെ സഹോദരന്‍.

ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം 

സുഹൃത്തുക്കളേ ...

ഇന്നത്തെ സാഹചര്യത്തിൽ പ്രത്യക്ഷമായും പരോക്ഷമായും നിരവധിപേരുടെ ചോദ്യങ്ങളും കണ്ടെത്തലുകളും ആകുലതകളും ഞങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് . അതിൽ ആദ്യത്തേത് ഈ കേസിൽ നിന്നും പിന്മാറുമോ എന്നുള്ളതാണ് . ഇതുനുത്തരം ഞാൻ മുൻപേ പറഞ്ഞത് തന്നെയാണ് . പിന്മാറാനായിരുന്നെങ്കിൽ ഒരിക്കലും മുന്നോട്ടു വരുമായിരുന്നില്ല. 

മറ്റൊന്ന് കേസിന്റെ ഗതിവിഗതികളിൽ ഇപ്പോൾ സംതൃപ്തരാണോ അതോ അന്വേഷണം സിബിഐ ക്ക് വിടുന്നുണ്ടോ എന്നതാണ്. കേരള മുഖ്യമന്ത്രിയുടെ നീതിയുക്തവും ധീരവുമായ നിലപാടിലും കേരള പൊലീസിന്റെ ഇതുവരെയുള്ള സത്യസന്ധമായ അന്വേഷണത്തിലും ഞങ്ങൾ പരിപൂർണ്ണ സംതൃപ്തരാണ് . അന്വേഷണം അതിന്റെ കൃത്യമായ വഴികളിലൂടെ തന്നെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത് എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. 

അതുകൊണ്ട് തന്നെ കേരള പൊലീസിൽ നിന്നും അന്വേഷണം സിബിഐ യിലേക്ക് മാറ്റുന്നതിന് ഞങ്ങൾ ആഗ്രഹിക്കുന്നുമില്ല , അതിന് തയ്യാറുമല്ല . ഞാൻ നേരിൽ അറിയുന്നതും അറിയാത്തതുമായ നിങ്ങൾ സുഹൃത്തുക്കളാണ് എന്റെയും എന്റെ കുടുംബത്തിന്റേയും പിൻബലം. നീതിയ്ക്കു വേണ്ടിയുള്ള ഈ പോരാട്ടത്തിൽ ഞങ്ങളുടെ കൂടെ എന്നുമുണ്ടായിരിക്കണം.