നമ്മളറിഞ്ഞതിലും മനസിലാക്കിയതിലും അപ്പുറമോ ശബരിമല സ്വര്‍ണക്കൊള്ളയുടെ ആഴം? 2025ലെ, പ്രസിഡന്‍റ് പി.എസ് പ്രശാന്ത് അടക്കം ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ ഒന്നടങ്കം പ്രതികളാകും എന്ന് ഉറപ്പാവുകയാണ്. മുൻ അംഗം അജികുമാർ, മുന്‍ ഭരണസമിതിയുടെ തുടര്‍ച്ചയായി നിലവിലെ ബോര്‍ഡിലുള്ള അംഗം സന്തോഷ് കുമാർ, തന്ത്രി കണ്ഠരര് രാജീവര്, തിരുവാഭരണം കമ്മീഷണർ രജിലാൽ, ബോർഡ് സെക്രട്ടറി ബിന്ദു, ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ബണ്ടാരി, ഗോവർദ്ധൻ എന്നിവരുടെ കീഴില്‍.. 2025ല്‍ നടന്ന സ്വര്‍ണം പുശല്‍ നീക്കത്തിലും ഗുരുതര ക്രമേക്കേടുണ്ടെന്നാണ് എസ്ഐടി കണ്ടെത്തല്‍. 2019 ലെ വീഴ്ചകള്‍ മറയ്ക്കാനുള്ള ബോധപൂര്‍വമായ നീക്കമായിരുന്നു 2025 സ്വര്‍ണം പൂശല്‍ എന്ന് ഇപ്പോള്‍ വ്യക്തമാവുകയാണ്. വലിയൊരു കൊള്ളക്കാലം ഇനിയും മറനീക്കാനുണ്ടോ? അറിഞ്ഞതിലും അപ്പുറമോ അയ്യപ്പ സന്നിധിയിലെ സ്വര്‍ണക്കൊള്ള?