ലോകത്തിനാകെ ആശങ്കയുണ്ടാക്കും വിധം സങ്കീര്‍ണമാവുകയാണോ ഇസ്രയേല്‍– ഇറാന്‍ സംഘര്‍ഷം? അതിരൂക്ഷമായ ആക്രമണങ്ങളാണ് കഴിഞ്ഞ മണിക്കൂറുകളിലും ഇരുഭാഗങ്ങളില്‍നിന്നും ഉണ്ടായത്. ഇറാന്‍റെ മിസൈലാക്രമണത്തില്‍ ഇസ്രയേലിലെ പത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഇറാനിലെ എണ്ണ,വാതകപാടങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേലും ആക്രമണം കടുപ്പിച്ചു. തങ്ങള്‍ നിലനില്‍പ്പിന്‍റെ പോരാട്ടത്തിലെന്ന് ആവര്‍ത്തിക്കുകയാണ് ഇസ്രയേല്‍. ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയാല്‍ തങ്ങളും നിര്‍ത്താമെന്ന ഇറാന്‍റെ നിലപാട് സമവായത്തിന്‍റെ സൂചനയാണോ? അതിനിടയിലാണ്, ഇറാനെതിരെ വീണ്ടും താക്കീതുമായി ഡോണള്‍ഡ് ട്രംപ് രംഗത്തെത്തുന്നത്. യുദ്ധഭീതി കനക്കുകയാണോ?