TOPICS COVERED

ഒടുവില്‍ മുഖ്യമന്ത്രി തന്നെ സ്ഥിരീകരിച്ചു. കിഫ്ബി റോഡുകൾക്ക് ടോൾ പിരിക്കും. യൂസർ ഫീ വഴി ലഭിക്കുന്ന പണം ഉപയോഗിച്ച് കിഫ്ബിയുടെ വായ്പകൾ തിരിച്ചടക്കാമെന്നതാണ് പ്രധാന വാദം. ഇതുവഴി വായ്പ സംബന്ധിച്ച് കേന്ദ്രത്തിന്റെ തടസവാദങ്ങൾ മറികടക്കാമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കിഫ്ബിയെ കുറിച്ചുള്ള പ്രതിപക്ഷ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി.  കിഫ്ബി ആരുടെയും തറവാട് സ്വത്തല്ല എന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനം യാഥാസ്ഥിതിക കാഴ്ചപ്പാടാണെന്നും വിമര്‍ശനം.  കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഇനി കെ.ടോള്‍ കിഫ്ബിയോ?