കരുവന്നൂരിലെ ഗതികെട്ടുപോയ അനേകം നിക്ഷേപകരുടെ നിസഹായതയുടെ നിലവിളി എത്രയോവട്ടം കേട്ടു നമ്മള്‍. അതിലൊന്ന് കഴിഞ്ഞ ദിവസം ദയവധ അപേക്ഷയായി സാക്ഷാല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ മുഖ്യമന്ത്രിയുടെ മുന്‍പിലും എത്തി. സ്വന്തം പണം 70 ലക്ഷമുണ്ട് മാപ്രാണം സ്വദേശി ജോഷിക്ക് ഇനിയും തിരികെകിട്ടാന്‍. ചോദിച്ചെത്തുമ്പോഴുള്ള പന്തുതട്ടിക്കളിയില്‍ മനം മടുത്ത ജോഷി ഈ മാസം മുപ്പതിന് ജീവിതം അവസാനിപ്പിക്കാന്‍ ഭരണകൂടത്തോട് അനുമതി തേടുകയാണ്. ഈ സ്ഥിതി ഒരു വശത്ത് തുടരുമ്പോള്‍, മുഖ്യമന്ത്രി ഇന്നും ആവര്‍ത്തിച്ചു.. സഹകരണ മേഖലയിലെ അഴിമതി ഗൗരവത്തോടെ കാണും, ഒരാളെയും സംരക്ഷിക്കില്ല.. എന്നാല്‍ അതേ നേരത്ത് പി.രാജീവടക്കം സിപിഎം നേതൃത്വത്തിലേക്ക് നീളുന്ന ഇ.ഡി അന്വേഷണം രാഷ്ട്രീയ പ്രചാരണ ആയുധമെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. അഴിമതിക്കാരോട് ‘സഹകരണം ’ ആര്‍ക്ക് ?
Counter Point on karuvannur cooperative bank scam and ED Investigation