ഐക്യദാര്‍ഢ്യത്തിലെ ആത്മാര്‍ഥത വരെ ചോദ്യം ചെയ്ത വാക് പോരിന് ഒടുവില്‍... കോഴിക്കോട് കടപ്പുറത്ത് തന്നെ കോണ്‍ഗ്രസിന്‍റെ പലസ്തീന്‍ റാലി നടത്താന്‍ ധാരണയായി. നവകേരള സദസിന് നിശ്ചയിച്ച വേദിയില്‍നിന്ന് ഇരുന്നൂറ് മീറ്ററോളം മാറി ഡി.സി.സി നിര്‍ദേശിച്ച സ്ഥലത്ത് വേദിയൊരുങ്ങും. പലസ്തീന്‍ റാലി, നവകേരള സദസ് കുളമാക്കും വിധത്തിലാകരുത് എന്ന് രാവിലെ പ്രതികരിച്ച മന്ത്രി മുഹമ്മദ് റിയാസ് ഉച്ചയോടെ മയപ്പെട്ടു, ഉച്ചയ്ക്ക് ശേഷം ഡിസിസി പ്രസിഡന്‍റുമായി ഫോണില്‍ ചര്‍ച്ചയും നടത്തി. പരിഹാരവുമായി. കടപ്പുറത്ത് അനുവദിച്ചില്ലെങ്കില്‍ റാലി നടത്തും എന്ന നിലപാടിലായിരുന്നു കെ.പി.സി.സി. അധ്യക്ഷന്‍ അടക്കം കോണ്‍ഗ്രസ് നേതൃത്വം. യഥാര്‍ഥത്തില്‍ എന്തിനായിരുന്നു ഈ വിവാദം ?