അരിയും മുളകും പരിപ്പുമടക്കം പതിമൂന്നിന അവശ്യസാധനങ്ങളുടെ വിലയും കൂടും. എല്‍ഡിഎഫ് തീരുമാനിച്ചു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ കൂട്ടുമെന്ന് ഭക്ഷ്യമന്ത്രി.
നാലുമാസമായി മുടങ്ങിയെന്ന വാര്‍ത്ത കനത്ത് പ്രതിഷേധം മൂത്തപ്പോള്‍ ഒരുമാസത്തേത് അടുത്തയാഴ്ച കൊടുക്കുമെന്ന് ധനവകുപ്പ് അറിയിക്കുന്നു. സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍, ആദിവാസി വിദ്യാര്‍ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പില്‍, കാരുണ്യ പദ്ധതിയില്‍, ജല്‍ജീവന്‍ കരാറുകാര്‍ക്ക്, കെ.എസ്.ആര്‍ടിസി, സപ്ലൈകോ.. അങ്ങ ഒട്ടുമിക്ക ഇടങ്ങളിലും കഴുത്തറ്റം കുടിശിക. 50000 കോടിയിലേറെ ആകെ. പക്ഷേ പണം പൊടിച്ചിള്ള പ്രചാരണ, ആഘോഷ പരിപാടികള്‍ക്ക് മാറ്റമില്ല. നവകേരള സദസിനായി പണം കണ്ടെത്താന്‍ തദ്ദേശ സ്ഥാപനങ്ങളോടും സഹകരണ സ്ഥാപനങ്ങളോടും ഉത്തരവിട്ടുകഴിഞ്ഞു. ക്യൂബയുമായി ചേര്‍ന്ന് ചെസ് കളി ടൂര്‍ണമെന്‍റിന് ചെലവാകുന്നത് എണ്‍പത്തിയേഴ് ലക്ഷം രൂപ.
അതിനിടയ്ക്ക്, പെന്‍ഷന്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ച അടിമാലിയിലെ മറിയാമ്മയ്ക്ക് നേരെ സിപിഎം സൈബര്‍ ഇതര പോരാളികളുടെ ആക്ഷേപവും ഭീഷണിയും എന്നും പരാതി . എന്താണ് നാടിന്‍റെ അവസ്ഥ? കൗണ്ടര്‍ പോയ്ന്‍റിലേക്ക് സ്വാഗതം.